രാജ്യവ്യാപകമായി സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾക്കിടയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, കർണാടകയിൽ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 4.54 കോടിയായി ചുരുങ്ങി.
നടപടിക്രമങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ആകെ 5.54 കോടി വോട്ടർമാരാണുണ്ടായിരുന്നത്. ഇതേതുടർന്ന് കർണാടകയിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം ഒരു കോടി വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമഗ്രമായ വിവരങ്ങളടങ്ങിയ അന്തിമ വോട്ടർ പട്ടിക അധികൃതർ പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക പ്രകാരം 4,54,55,689 വോട്ടർമാരാണ് ആകെ ഉള്ളത്.
ഇതിൽ 2,25,40,493 പുരുഷ വോട്ടർമാരും, 2,29,12,355 സ്ത്രീ വോട്ടർമാരും, 2,841 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. ഇതിൽ 6.83 ലക്ഷത്തിലധികം പേർ 18നും 19നും ഇടയിൽ പ്രായമുള്ളവരാണ്.
കഴിഞ്ഞ ജൂൺ 30നാണ് കർണാടകയിൽ എസ്ഐആർ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

