കൊല്ലം ഓടനാവട്ടത്ത് അമ്മയുമായുള്ള തർക്കത്തിനിടയിൽ ഇടപെട്ട അയൽവാസിക്കും മകനും മർദനമേറ്റു.
സംഭവത്തിൽ യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ അമ്മയുമായുള്ള വഴക്ക് തടയാൻ ശ്രമിച്ച ഓടനാവട്ടം മണികണ്ഠേശ്വരം സ്വദേശി ബിനുവിനാണ് മർദനമേറ്റത്.
തലയ്ക്ക് പരുക്കേറ്റ ബിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാഹുൽ സ്ഥിരമായി അമ്മയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം വീട്ടിലെത്തി രാഹുൽ വീണ്ടും അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് അമ്മയുടെ നിലവിളി കേട്ട് ബിനു അവിടെയെത്തുകയും ചെയ്തു. തുടർന്ന് മർദനത്തിന്റെ ദൃശ്യങ്ങൾ ബിനു മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ പ്രകോപിതനായ രാഹുൽ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ അച്ഛനെ മർദിച്ചതിൽ പ്രതികാരമായി രാഹുലിന്റെ വീടും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ബിനുവിന്റെ മകൻ വിജിത്ത് അടിച്ചുതകർത്തു. പിന്നീട് വീട്ടിലെത്തിയ രാഹുൽ വിജിത്തിനെയും ആക്രമിച്ചു.
ഈ ആക്രമണത്തിൽ വിജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വിജിത്തിന്റെ പരാതിയിൽ രാഹുലിനെതിരെയും, രാഹുലിന്റെ പരാതിയിൽ വിജിത്തിനെതിരെയും പൊലീസ് കേസെടുത്തു.
തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

