കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നേരെ വധശ്രമം. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്കാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. മയ്യന്നൂരിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് ആയുധങ്ങളുമായി എത്തിയ അക്രമി നാസറിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു നാസർ റിമാൻഡിലായിരുന്നത്. ഈ മാസം മൂന്നിനാണ് ഇയാൾ അറസ്റ്റിലായത്.
തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ജാമ്യം ലഭിച്ച് നാസർ പുറത്തിറങ്ങുന്നത്. ഈ വിവരം അറിഞ്ഞാണ് പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതി കൃത്യം ആസൂത്രണം ചെയ്തത്.
ആക്രമണത്തിൽ നാസറിന്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള പരിക്കുകളേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട
പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്കായി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

