പരിസ്ഥിതി സൗഹൃദപരവും ചെലവുകുറഞ്ഞതുമായ ഐവർമഠം ശവസംസ്കാര രീതിയുടെ ഉപജ്ഞാതാവും പേറ്റന്റ് ഉടമയുമായ തൃശൂർ തിരുവില്വാമല സ്വദേശി മലവട്ടത്ത് മഠത്തിൽ പി.വി.കൃഷ്ണപ്രസാദ് വാരിയർക്ക് ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 14-ാമത് ‘രൈക്വഋഷി’ പുരസ്കാരം ലഭിച്ചു. 2011 മാർച്ചിൽ തിരുവില്വാമലയിൽ തുടക്കം കുറിച്ച ഈ പോർട്ടബിൾ സംസ്കാര രീതി, വായുമലിനീകരണമില്ലാത്തതും ചെലവ് കുറഞ്ഞതുമാണ് എന്ന പ്രത്യേകതയാൽ മറ്റ് രാജ്യങ്ങളിൽ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെറിയ മുറ്റങ്ങളിലും ടെറസുകളിലും വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളിലും വരെ പൂർണ്ണമായ രീതിയിൽ സംസ്കാര ചടങ്ങുകൾ നടത്താൻ സാധിക്കുന്നതാണ് ഈ കണ്ടെത്തൽ. നവംബർ 8ന് വൈകീട്ട് 3ന് ഹോട്ടൽ അളകാപുരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇരിഞ്ഞാലക്കുട
ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകല്പ്പന ചെയ്ത ഫലകം, പ്രശസ്തിപത്രം, പൊന്നാട
എന്നിവ അടങ്ങിയതാണ് പുരസ്കാരം. ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും കേരളത്തിന്റെ സാംസ്കാരിക രംഗത്ത് പ്രമുഖനുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ 12-ാം അനുസ്മരണ പ്രഭാഷണം സയിബാബ മിഷൻ പ്രസിഡന്റ് പി.നാഗരത്നൻ നിർവഹിക്കും.
കൂടാതെ, അന്താരാഷ്ട്ര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ യൂത്ത് അംബാസഡറായി തിളങ്ങിയ കോഴിക്കോട് എടച്ചേരി സ്വദേശി അമൽ മനോജിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും. ഛാന്ദോഗ്യോപനിഷത്തിൽ പരാമർശിക്കപ്പെടുന്ന രൈക്വ മഹർഷിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
നിഷ്കാമ കർമ്മയോഗികളെയും ഭാരതീയ സംസ്കാരത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെയുമാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

