സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) ഈ വർഷത്തെ മധ്യ മേഖല കോൺഫറൻസ് (TARANG 2026) ഒക്ടോബർ 25ന് ഏറ്റുമാനൂർ ഹോട്ടൽ പെന്റഗണിൽ വച്ച് നടന്നു.
ചടങ്ങിന് കെജിഎംഒഎ കോട്ടയം ജില്ല പ്രസിഡന്റ് ഡോ. ട്വിങ്കിൾ പ്രഭാകരൻ സ്വാഗതം ആശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ.സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.
പ്രിയ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വർധിച്ച് വരുന്ന ആത്മഹത്യ പ്രവണതകൾ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സംഘടനയുടെ ‘മധുരം ജീവിതം’ എന്ന പുതിയ പ്രോജക്ടിന്റെ ഉദ്ഘാടനം കോട്ടയം കലക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.
ഈ പദ്ധതിക്ക് കെജിഎംഒഎ തങ്ങളുടെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ‘തൂഫാൻ: സ്റ്റോം ഓഫ് ചെയ്ഞ്ച്’, ‘സ്പീക്ക് അപ്: ഷാറ്റർ ദ സൈലൻസ്’ എന്നീ പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം കോട്ടയം അഡിഷനൽ പൊലീസ് സൂപ്രണ്ട് കെ.സജീവ് നിർവഹിച്ചു.
ചടങ്ങിൽ സംഘടനയുടെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ‘കേരള പൊതുജനാരോഗ്യം: നേട്ടങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക പാനൽ ചർച്ചയും സംഘടിപ്പിച്ചു.
കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. വിനോദ് മോഡറേറ്റർ ആയുള്ള ചർച്ചയിൽ, ആർ.
കൃഷ്ണരാജ് (സീനിയർ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ), റിട്ട. ഡെപ്യൂട്ടി ഡിഎംഒ ഡോ.
എൻ.വിദ്യാധരൻ, കൺസൾട്ടന്റ് ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രാജീവ് ജയദേവൻ, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.
വിൻസെന്റ് ആർച്ചിബാൾഡ്, കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. അനുപ ലൂക്കാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സംഘടനയുടെ ഭാരവാഹികളായ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജോസഫ്, ട്രഷറർ ഡോ.
അനൂപ്, മാനേജിങ് എഡിറ്റർ ഡോ. മുരളീധരൻ, മധ്യമേഖലാ വൈസ് പ്രസിഡന്റ് ഡോ.
അൻസൽ നബി, മധ്യമേഖലാ ജോയിന്റ് സെക്രട്ടറി ഡോ. ജിൽഷോ ജോർജ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
കോട്ടയം കെജിഎംഒഎ സെക്രട്ടറി ഡോ. സൈനുദ്ദീൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

