തിരുവനന്തപുരം: പിഎസ്സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പിഎസ്സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഎസ്സി യുടെ നഷ്ടപ്പെട്ട വിശ്വാസ്യത എത്രയും പെട്ടെന്ന് വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ നിലവിലെ നീക്കത്തെ കുറിച്ച് സര്‍ക്കാരിന് ഔദ്യോഗിക വിവരമൊന്നുമില്ല. വിഷയം വിശദമായി പരിശോധിച്ച ശേഷമേ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതുവരെ ഇത്തരത്തിലുള്ള ഒരു സംഭവം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചല്ല ഗവര്‍ണര്‍ കത്ത് അയച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തങ്ങള്‍ക്ക് ലഭ്യമല്ലാത്ത വിവരമാണിതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

