മുംബൈ ∙ ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ടാറ്റ ട്രസ്റ്റുകൾക്കും ചെയർമാൻ നോയൽ ടാറ്റയ്ക്കും ആറ് പാഴ്സി സംഘടനകളുടെ പിന്തുണ.
ടാറ്റ ഗ്രൂപ്പിന്റെ പരമ്പരാഗത ഉടമസ്ഥാവകാശവും ജീവകാരുണ്യ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഈ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ടാറ്റ സൺസ് കമ്പനി ലിസ്റ്റ് ചെയ്യുന്നതിനെതിരെയാണ് ട്രസ്റ്റ് ചെയർമാറായ നോയൽ ടാറ്റ നിലപാടു സ്വീകരിച്ചിട്ടുള്ളത്.
ഗ്രൂപ്പിന്റെ പൈതൃക മൂല്യങ്ങൾ നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, വൈസ് ചെയർമാൻമാരായ വിജയ് സിങ്, വേണു ശ്രീനിവാസൻ എന്നിവരും ടാറ്റ സൺസ് ചെയർമാൻ എൻ.
ചന്ദ്രശേഖരൻ എന്നിവർ ഓഹരി വിൽപനയെ അനുകൂലിക്കുന്നവരാണ്. ഈ മൂന്നുപേരും പാഴ്സി സമുദായാംഗങ്ങളല്ല എന്നത് ശ്രദ്ധേയമാണ്.
അതിനിടയിൽ, ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തേ പറ്റൂ എന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ അപ്പർ-ലേയർ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (യുഎൽ എൻബിഎഫ്സി) വിഭാഗത്തിലാണ് ടാറ്റ സൺസ് ഉൾപ്പെടുന്നത്.
ഇത്തരം കമ്പനികൾ നിർബന്ധമായും ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ കർശന നിർദേശം. ‘‘കോർപറേറ്റ് ബോണ്ട് വഴിയായാലും വായ്പയോ മറ്റ് ഏതെങ്കിലും രീതിയിൽ ആയാലും എൻബിഎഫ്സികളും കോർ ഇൻവെസ്റ്റ്മെന്റ് കമ്പനികളും (സിഐസി) സമാഹരിക്കുന്ന പണം പൊതുജനങ്ങളുടേതാണ്.
അതുകൊണ്ട്, എൻബിഎഫ്സികളും സിഐസികളും റിസർവ് ബാങ്കിൽ റജിസ്റ്റർ ചെയ്തിരിക്കണം. ഇനി അവ അപ്പർ-ലേയറിൽ ആണെങ്കിൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ലിസ്റ്റും ചെയ്യണം’’, സഞ്ജയ് മൽഹോത്ര പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

