കോട്ടയം ജില്ലയിലെ പാലാ മുരിക്കുംപുഴയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. മുരിക്കുംപുഴ തേക്കിലക്കാട്ടിൽ കെ.
പ്രേമാനന്ദൻ (63), മകൻ അമൽ പി. ആനന്ദ് (29) എന്നിവരാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 7.30ഓടെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപ്ണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അമൽ ഏറെ നാളായി കിടപ്പിലായിരുന്നു.
ഗുരുതരമായ രോഗബാധ കൂടി ഉണ്ടായതിനെ തുടർന്ന് അമലിനെ പരിചരിച്ചിരുന്നത് പിതാവ് പ്രേമാനന്ദൻ ആയിരുന്നു. ഏകദേശം ഒരു മാസം മുമ്പ് അമലിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തിരുന്നു.
തുടർചികിത്സയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും പ്രേമാനന്ദനെ വല്ലാതെ തളർത്തിയിരുന്നതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
കുറെക്കാലം വിദേശത്ത് ജോലി ചെയ്തിട്ടുള്ളയാളാണ് പ്രേമാനന്ദൻ. നഗരസഭാ സർവീസിൽ നിന്നും വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്താണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തിലെ ദുരൂഹതകൾ ദൂരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.
കൂടാതെ, ബന്ധുക്കളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

