കുവൈറ്റിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ രണ്ട് ശ്രീലങ്കൻ വനിതകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. അലി സബാഹ് അൽ-സലേം, അൽ-നഹ്ദ എന്നിവിടങ്ങളിലാണ് ഈ ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് സംഭവങ്ങളിലും അധികൃതർ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അലി സബാഹ് അൽ-സലേം പ്രദേശത്തെ ഒരു വീടിന്റെ മുകൾനിലയിലെ സ്റ്റോറൂമിലാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു കുവൈത്ത് പൗരനാണ് ഈ വിവരം അധികൃതരെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഹ്മദി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റുകയും ചെയ്തു.
മരണകാരണം വ്യക്തമാക്കുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ അൽ-നഹ്ദ പ്രദേശത്താണ് മറ്റൊരു ശ്രീലങ്കൻ യുവതിയുടെ മരണം റിപ്പോർട്ട് ചെയ്തത്.
ഒരു കുവൈത്ത് പൗരൻ തന്നെയാണ് ഈ വിവരം പൊലീസിന്റെ ഓപ്പറേഷൻ റൂമിൽ വിളിച്ചറിയിച്ചത്. തുടർന്ന് ജഹ്റ പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
ഫോറൻസിക് വിദഗ്ധരും മെഡിക്കൽ എക്സാമിനർമാരും ഡിറ്റക്ടീവുകളും സംഭവസ്ഥലം സന്ദർശിച്ചു തുടർനടപടികൾ സ്വീകരിച്ചു. ഈ രണ്ട് മരണങ്ങൾക്ക് പിന്നിലെയും യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

