തലസ്ഥാന നഗരിയിൽ കൈത്തറി, കരകൗശല പ്രേമികൾക്കായി വിപുലമായ പ്രദർശനത്തിന് തുടക്കമായി. ഷഗുൺ അവതരിപ്പിക്കുന്ന കോട്ടൺ, സിൽക്ക്, ആഭരണ പ്രദർശനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നവംബർ 2 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. പരമ്പരാഗത കൈത്തറി ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ആഭരണങ്ങൾ, സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, ഖാദി കുർത്തകൾ, സ്യൂട്ട് പീസുകൾ, വീട് അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രത്യേക വിപണനമേളയാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജസ്ഥാനിൽ നിന്നുള്ള കൈത്തറി ആഭരണങ്ങൾ, പരവതാനികൾ, ‘ദുരി’കൾ (durries), മൊജാരി/ജൂട്ടി ചെരിപ്പുകൾ, മാർബിൾ കരകൗശല വസ്തുക്കൾ, ആനക്കൊമ്പ് ഉൽപന്നങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, ഒഡീഷയിലെ പത്തച്ചിത്ര, മധുബാനി പെയിന്റിങ്ങുകൾ, ബന്ദാനി, ബന്ദേജ് തുടങ്ങിയ വർണാഭമായ വസ്ത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ നെയ്ത്തുകാരെ ഒന്നിപ്പിക്കുന്ന ‘വീവേഴ്സ് ഹാൻഡ്ലൂം’ വിഭാഗത്തിൽ ആകർഷകമായ ഒട്ടനവധി കൈത്തറി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത നെയ്ത്ത് വിദ്യകൾ സംയോജിപ്പിച്ച് ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ധാക്കയിൽ നിന്നുള്ള ബിശ്വജിത് സാഹ, പ്രശസ്തമായ ധാക്കൈ മസ്ലിൻ ജംദാനി സാരികൾ ഈ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സൂക്ഷ്മമായ വരകളോട് കൂടിയ ജൂട്ട്-മസ്ലിൻ സാരികളും ടംഗൈൽ സാരികളും സന്ദർശകരെ കാത്തിരിക്കുന്നു.
പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ സാധിക്കുന്ന ഒട്ടനവധി വൈവിധ്യമാർന്ന ഉൽപന്നങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ 8095688238, 9929911293 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

