കോട്ടയം ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരുക്കേറ്റു. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30ന് റബർ ടാപ്പിങ്ങിനായി ഇറങ്ങിയ വേളയിലാണ് ഈ അപകടമുണ്ടായത്. പ്രദേശത്തേക്ക് പെട്ടെന്ന് പാഞ്ഞെത്തിയ കാട്ടുപന്നി അദ്ദേഹത്തിന്റെ കാലിൽ കുത്തുകയായിരുന്നു.
ആക്രമണത്തിൽ കാൽമുട്ടിന്റെ ഭാഗത്ത് സാരമായ പരുക്കേറ്റ അദ്ദേഹത്തിന് ഏഴു തുന്നലുകൾ ഇടേണ്ടിവന്നു. തുലാപ്പള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, തുടർചികിത്സയ്ക്കായി ഇദ്ദേഹത്തെ എരുമേലി ഗവ.
ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

