കോട്ടയം: പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച (ഒക്ടോബർ 23) നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാലാ അധികൃതർ പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയും സമാനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ മുൻപോട്ടു കൊണ്ടുപോകുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

