വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. വണ്ടൂര്‍ കാരാട്ടെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 81.733 ഗ്രാം എംഡിഎംഎ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂര്‍ സ്വദേശി മഹേഷ് കുമാര്‍ (35), കാരാട് സ്വദേശി അരുണ്‍ (24) എന്നിവരെയാണ് നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നും കാറിലാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് എക്സൈസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഷൈജേഷിന്റെ വീട്ടില്‍ നടത്തിയ കര്‍ശന പരിശോധനയിലാണ് വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടിയത്. വില്‍പ്പനയിലൂടെ ലഭിച്ച 5980 രൂപ, ലഹരിമരുന്ന് അളന്നു തിട്ടപ്പെടുത്താനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്, കടത്താന്‍ ഉപയോഗിച്ച കാര്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഈ ലഹരിമരുന്നിന്റെ ഉറവിടം എവിടെയാണെന്നും, ഇതിന്റെ വിതരണ ശൃംഖലയില്‍ മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, വില്‍പ്പനയ്ക്കായി ഇത് മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ എ അനീഷ്, എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ എസ് അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, ഇ അഖില്‍ദാസ്, വി സച്ചിന്‍ദാസ്, നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ കെ ആബിദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ.കെ.
നിമിഷ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ മഹ്മൂദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പ്രതികളെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

