കണ്ണൂർ: മന്ത്രി വീണാ ജോർജ്ജിനെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ വനിതാ എസ്ഐ രംഗത്ത്.
തന്റെ പേരിൽ നൽകിയിരിക്കുന്ന മൊഴി തികച്ചും കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. മന്ത്രിക്ക് നേരെ ആക്രമണം നടക്കുന്നതിനിടയിൽ മന്ത്രി ‘തെറിച്ചുപോയി’ എന്ന് അന്വേഷണ സംഘം തന്റെ പേരിൽ വ്യാജമായി മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ ആദ്യമായി അന്വേഷണം നടത്തിയ സംഘം തന്റെ മൊഴി രേഖപ്പെടുത്തുകയോ തന്നോട് വിവരങ്ങൾ തേടുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. സംഭവദിവസം റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
അതേസമയം, ഈ കേസിൽ കോടതിയിലും അന്വേഷണ സംഘത്തിനും മുന്നിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

