സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പുതിയ യാത്രാ പാക്കേജ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ‘വിജ്ഞാന ദർശിനി’ എന്ന പേരിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വിനോദത്തോടൊപ്പം പ്രായോഗിക അറിവ് പകർന്നു നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, വിവിധ ഫാക്ടറികൾ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്കാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ വിവിധ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രാ റൂട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. പൊന്മുടി, കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജഴ്സി ഫാം, തലസ്ഥാനത്തെ മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ പ്രധാന ഇടങ്ങൾ ഈ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

