കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ മരണപ്പെട്ടു. പാമ്പാടി ബിഎംഎം സ്കൂൾ പഠനകാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു കൃപയും ആഷ്ലിയും.
പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദം ഏറെക്കാലമായി തുടർന്നുവന്നതാണ്. അവധിക്കായി നാട്ടിലെത്തുമ്പോഴെല്ലാം ആഷ്ലിയെക്കാണാൻ കൃപയെത്താറുണ്ടായിരുന്നു.
സംഭവദിവസം മറ്റൊരു സുഹൃത്തിനെ കാണാൻ വേണ്ടി പുറപ്പെട്ട ഇവരുടെ യാത്രയാണ് ഒടുവിൽ ദുരന്തത്തിൽ കലാശിച്ചത്.
കാറിലാണ് കൃപ ആഷ്ലിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് യാത്ര സ്കൂട്ടറിലേക്ക് മാറ്റുകയായിരുന്നു.
വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കവെ, മുന്നിൽ പോയ വാഹനം പെട്ടെന്ന് വേഗത കുറച്ചതിനെത്തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പിന്നിൽ വന്ന വാഹനത്തിലെ ഡാഷ് ക്യാം ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണത് ഒരു ബസിന്റെ അടിയിലേക്കായിരുന്നു എന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയത് ദാരുണമായ അന്ത്യത്തിന് കാരണമായി. അപകടസ്ഥലത്ത് ഫൊറൻസിക്, വിരലടയാള വിദഗ്ധർ എത്തി പരിശോധനകൾ നടത്തി.
വിദേശത്തായിരുന്നെങ്കിലും ഇടവകപ്പള്ളിയിലെ പെരുന്നാളിനായാണ് കൃപ നാട്ടിലെത്തിയത്. കൃപയുടെ പിതാവ് വികാരിയായ കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിലെ പെരുന്നാൾ നവംബർ 24, 25 തീയതികളിലാണ് നടക്കുന്നത്.
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സഹോദരൻ കിരണിനൊപ്പം നവംബർ 19 ന് പുലർച്ചെയാണ് കൃപ നാട്ടിൽ എത്തിയത്. ഇതിനായി പുതിയ വസ്ത്രങ്ങളും വാങ്ങി കരുതിയിരുന്നു.
കൂടാതെ നവംബർ 16 ന് ഓസ്ട്രേലിയയിലേക്ക് മടങ്ങാനള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ നവംബർ 23 ന് തന്റെ 25ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് വിധി കൃപയെ തട്ടിയെടുത്തത്.
മറ്റൊരു സംഭവത്തിൽ, ഐസിസിഎ കോഴ്സ് പൂർത്തിയാക്കിയ ആഷ്ലിയെ അഭിനന്ദിക്കാനായി കേക്കുമായി കൂട്ടുകാർ എത്തിയത് വലിയൊരു നൊമ്പരമായി മാറി. വിജയം ആഘോഷിക്കാൻ എത്തിയ സഹപാഠികൾ കേട്ടത് ആഷ്ലിയുടെ വിയോഗ വാർത്തയാണ്.
ഈ ദാരുണ വിവരം വീട്ടിലുണ്ടായിരുന്ന ആഷ്ലിയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും ബന്ധുക്കൾ അറിയിച്ചിരുന്നില്ല. അതിനിടയിലാണ് കൂട്ടുകാരികൾ കേക്കുമായി എത്തിയത്.
തുടർന്ന് അപകടവിവരം ബന്ധുക്കൾ കൂട്ടുകാരികളെ പറഞ്ഞ് മനസ്സിലാക്കി മടക്കി അയക്കുകയായിരുന്നു. വെള്ളൂർ അണ്ണാടിവയിലിൽ ഓട്ടോ സ്കാൻ വർക്ഷോപ് നടത്തിവരികയാണ് ആഷ്ലിയുടെ പിതാവ് വി.വി.തോമസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

