കട്ടപ്പന നഗരത്തിൽ മദ്യലഹരിയിലെത്തി അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ യുവതി പിന്നാലെ ഓടിച്ചെന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എറണാകുളം സ്വദേശിയായ ജാക്സൻ (25) ആണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്. കുടുംബത്തോടൊപ്പം നഗരത്തിലെ മാർക്കറ്റ് ജംക്ഷനിൽ എത്തിയ കുന്തളംപാറ സ്വദേശിനിയായ വീണയെയാണ് ജാക്സൻ മദ്യലഹരിയിൽ ഉപദ്രവിക്കാൻ ശ്രമിച്ചത്.
യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ യുവതി ഇയാളുടെ പിന്നാലെ ഓടുകയായിരുന്നു.
പുതിയ ബസ് സ്റ്റാൻഡ് വരെ പിന്തുടർന്ന് വ്യാപാരികളുടെ കൂടി സഹായത്തോടെയാണ് ഇവർ പ്രതിയെ കീഴ്പ്പെടുത്തിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

