സ്മാർട്ട്ഫോൺ ലോകത്ത് വലിയ മാറ്റങ്ങളുമായി സാങ്കേതിക ഭീമനായ ഗൂഗിൾ. ജനപ്രിയമായ **ഗൂഗിൾ അസിസ്റ്റന്റ് (Google Assistant)** പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ആൻഡ്രോയിഡ് ഫോണുകൾ, ടാബ്ലെറ്റുകൾ, വെയർ ഒഎസ് വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിൽ നിന്നെല്ലാം അസിസ്റ്റന്റിനെ ഗൂഗിൾ പിൻവലിച്ചു. പകരം **ജെമിനി (Gemini)** എല്ലാ ഡിവൈസുകളിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഉപയോക്താക്കൾ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും പുതിയ ഡിഫോൾട്ട് എഐ സംവിധാനം എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു. ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകിയിരുന്ന പഴയ സംവിധാനത്തിന് പകരമെത്തിയ ചാറ്റ്ബോട്ട് അനാവശ്യ സംഭാഷണങ്ങളും ചെറിയ പ്രഭാഷണങ്ങളും നടത്തുന്നതിൽ ഉപയോക്താക്കൾക്കിടയിൽ അമർഷം ശക്തമാണ്.
ഫോൺ മാറ്റുകയോ ചെറിയ സംഭാഷണങ്ങൾ സഹിക്കുകയോ ചെയ്യാതെ തന്നെ ഇതിനൊരു പരിഹാരമുണ്ട്. അസിസ്റ്റന്റ് തിരിച്ച് വരില്ലെങ്കിലും, ചില സെറ്റിങ്സ് മാറ്റങ്ങളിലൂടെ ജെമിനിയെ പഴയ അസിസ്റ്റന്റിനെ പോലെ പ്രവർത്തിക്കാൻ നമുക്ക് അനുയോജ്യമാക്കാം.
ജമിനിയുടെ ചാറ്റിങ് ശീലങ്ങൾ മാറ്റിയെടുക്കുന്നതിനായി ചില നിർദ്ദേശങ്ങൾ ക്രമീകരിക്കാവുന്നതാണ്. **ഗൂഗിൾ അസിസ്റ്റന്റ് (Google Assistant)** നൽകിയിരുന്നതുപോലെ ഹ്രസ്വവും വ്യക്തവുമായ ഉത്തരങ്ങൾ നൽകാൻ ജമിനിയോട് ആവശ്യപ്പെടാം.
**ജെമിനി ആപ്പ് > സെറ്റിങ്സ് > പേഴ്സണൽ ഇന്റലിജൻസ് > ഇൻസ്ട്രക്ഷൻസ് ഫോർ ജെമിനി** എന്ന വിഭാഗത്തിൽ ഇതിനുള്ള ക്രമീകരണങ്ങൾ ലഭ്യമാണ്. ഇവിടെ നൽകുന്ന നിർദ്ദേശങ്ങൾ നിങ്ങളുടെ എല്ലാ സംഭാഷണങ്ങൾക്കും ബാധകമാകും.
സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും ജെമിനിയെ ഉപയോഗിക്കാം. ലിവിങ് റൂമിലെ ലൈറ്റുകൾ ഡിം ചെയ്യാൻ പറയുമ്പോൾ വെബ് സെർച്ച് റിസൾട്ട് നൽകുന്ന പ്രശ്നത്തിന് **ഗൂഗിൾ ഹോം (Google Home)** കണക്ട് ചെയ്യുന്നതിലൂടെ പരിഹാരം കാണാം.
കണക്റ്റഡ് ആപ്സ് സെറ്റിങ്സിൽ ഗൂഗിൾ ഹോം ഓൺ ആക്കുക വഴി ഗൂഗിൾ അക്കൗണ്ട് നിയന്ത്രിക്കുന്ന സ്മാർട്ട് ഉപകരണങ്ങളിലേക്ക് ജമിനിക്ക് പ്രവേശനം ലഭിക്കും. ഫോണിലെ എലാറം, ഫ്ലാഷ്ലൈറ്റ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾക്കായി **ഡിവൈസ് അസിസ്റ്റൻസ് (Device Assistance)** എന്ന ഫീച്ചർ ഉപയോഗപ്പെടുത്താം.
കണക്റ്റഡ് ആപ്സിൽ ഇത് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ടൈമർ സെറ്റ് ചെയ്യാനും അലാറം നിയന്ത്രിക്കാനുമൊക്കെ ജെമിനിക്ക് സാധിക്കും. ആപ്പിലെ സെറ്റിങ്സിൽ പോയി ലോക്ക് സ്ക്രീനിൽ ജെമിനി ഉപയോഗിക്കാനുള്ള അനുമതി നൽകിയാൽ ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ ദൈനംദിന കാര്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

