കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ വർഷങ്ങളായി തരിശുകിടന്നിരുന്ന ഭൂമിയിൽ വിളഞ്ഞ കതിരുകൾ നാടിന് ഉത്സവമായിമാറി. സിപ്റ്റ ചീമേനിയുടെ നേതൃത്വത്തിൽ ചീമേനി വയലിൽ സംഘടിപ്പിച്ച ഒന്നാം വിള നെൽക്കൃഷിയുടെ കന്നികൊയ്ത്താണ് നാട്ടുകാർ സവിശേഷമായ ആഘോഷമാക്കി മാറ്റിയത്.
നീണ്ടകാലമായി കൃഷിയിറക്കാതെ ഉപേക്ഷിച്ചിരുന്ന പാടശേഖരത്തെ കാർഷിക സമൃദ്ധിയിലേക്ക് തിരികെ എത്തിച്ച ഈ സംരംഭത്തിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുഭാഷ് അറുകര അധ്യക്ഷത വഹിച്ചു.
കാർഷിക മുന്നേറ്റത്തിന് ഊർക്കം പകർന്ന ഈ ചടങ്ങിൽ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാർദനൻ, പഞ്ചായത്തംഗങ്ങളായ എ.
നിർമല, ടി.പി. ധനേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.
ബാലകൃഷ്ണൻ, വി. ബാലൻ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് കെ.
ശോഭന, കൃഷി ഓഫിസർ കെ. നാണുക്കുട്ടൻ, ചീമേനി സ്കൂൾ എൻഎസ്എസ് കോഓർഡിനേറ്റർ സൗമ്യ, കൂടാതെ പി.വി.
മോഹനൻ, എ. സുകുമാരൻ, കെ.
രാമകൃഷ്ണൻ, കെ. ചന്ദ്രൻ, പി.പി.
സുരേഷ് തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ സുഭാഷ് അറുകര അവതരിപ്പിച്ച പരമ്പരാഗത കൊയ്ത്തുപാട്ട് ചടങ്ങിന് കൂടുതൽ മിഴിവേകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

