സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’ ലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ചന്തു സലിം കുമാർ അവതരിപ്പിക്കുന്ന ‘മമ്മു’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചുണ്ടിൽ സിഗരറ്റും കയ്യിൽ തോക്കുമായി നിലയുറപ്പിച്ചിരിക്കുന്ന മമ്മുവിന്റെ ഗെറ്റപ്പാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന നവംബർ 19 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2012-ൽ പുറത്തിറങ്ങി വലിയ തരംഗം സൃഷ്ടിച്ച ആക്ഷൻ ചിത്രമായ ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായാണ് ഡുഎക്സ് എത്തുന്നത്.
14 വർഷങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് ജെൻ – സി വൈബിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കൾട്ട് ക്ലാസിക് പദവി നേടിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയായതിനാൽ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ഫ്രഞ്ച് ഭാഷയിലെ ‘ഡുഎക്സ്’ (D’EUX) എന്ന വാക്കിന് രണ്ട് എന്നും, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം വരുന്നത്.
യുവനിരയിലെ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും ഒരുപോലെ അണിനിരത്തിയാണ് അമൽ നീരദ് ഈ സിനിമയൊരുക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ഇതിനുമുമ്പ് പുറത്തിറങ്ങിയ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ താഴെ പറയുന്നവരാണ്: ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

