വത്തിക്കാൻ സിറ്റി: അർബുദ ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി ലിയോ പതിനാലാമൻ മാർപ്പാപ്പ വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു. ഞായറാഴ്ച നടന്ന പ്രത്യേക പ്രാർത്ഥനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥനയോടെ ഒപ്പമുണ്ടായിരുന്ന മുഴുവൻ വിശ്വാസികൾക്കും മാർപ്പാപ്പ നന്ദി രേഖപ്പെടുത്തി. തുടർന്ന് ജെമിലി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും അദ്ദേഹം പ്രത്യേക കൃതജ്ഞത അറിയിക്കുകയും ചെയ്തു.
“കഴിഞ്ഞ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥിച്ച വിശ്വാസികള്ക്ക് ഞാൻ നന്ദി പറയുന്നു. ജെമിലി ആശുപത്രിയിലെ ഡോക്ടമാർക്കും, നഴ്സുമാർക്കും, മറ്റ് ജീവനക്കാർക്കും പ്രത്യേക നന്ദിയുമറിയിക്കുന്നു.
അസുഖം ബാധിച്ച് ബുദ്ധിമുട്ടുകളനുഭവിക്കുന്നവരോട് ഈ രോഗാനുഭവം എന്നെ കൂടുതൽ അടുപ്പിച്ചു. ഈ അതിലോലമായ ഘട്ടം ഞാൻ തരണം ചെയ്തു കഴിഞ്ഞു, ഇനി ദൈവത്തിന്റെ സഹായത്തോടും നിങ്ങളുടെ പ്രാർത്ഥനയോടും കൂടി എന്റെ ദൈനംദിന ജോലികളിലേക്ക് ഞാൻ ക്രമേണ തിരിച്ചെത്തും”, മാർപ്പാപ്പ വ്യക്തമാക്കി.
ശ്വാസകോശ അർബുദ ശസ്ത്രക്രിയ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹം ജെമിലി ആശുപത്രി വിട്ടത്. വരും ദിവസങ്ങളിലും മാർപ്പാപ്പയുടെ ഔദ്യോഗിക ചികിത്സ തുടരുമെന്നാണ് വത്തിക്കാൻ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

