കോട്ടയം: സിഎംആര്എല് – എക്സാലോജിക് കേസില് സര്ക്കാരിന്റെ നിലപാടിനെതിരെ കോണ്ഗ്രസ് പാര്ട്ടിക്കുള്ളില് വിമര്ശനം ശക്തമാകുന്നതിനിടയാണ് എംഎല്എയുടെ പുതിയ പ്രതികരണം വന്നിരിക്കുന്നത്. വിഷയത്തില് തന്റെ നിലപാട് ആവര്ത്തിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന് എംഎല്എ.
അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് നീതി നടപ്പിലാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു വെറും പേപ്പറില് എഴുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്ചാണ്ടിക്കെതിരെയുള്ള അന്വേഷണം സിബിഐക്ക് കൈമാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സര്ക്കാര് നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകട്ടെയെന്നും എന്നാല് അതേസമയം തന്നെ നീതി ഉറപ്പാക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കില് പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. നിലവിലുള്ള ഈ ചര്ച്ചകള്ക്കെല്ലാം ഒരു അന്ത്യം ഉണ്ടാകണമെന്നാണ് തന്റെയും ആഗ്രഹമെന്ന് ചാണ്ടി ഉമ്മന് കൂട്ടിച്ചേര്ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

