തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ ഗുരുവായൂർ ക്ഷേത്രപരിസരത്ത് അയ്യപ്പ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പ സന്നിധിയിൽ മാലയിടാനും, ഇരുമുടിക്കെട്ട് നിറച്ച് തീർത്ഥാടന യാത്ര തിരിക്കാനുമായി ഇന്നലെ നിരവധി ഭക്തരാണ് എത്തിയത്. ഇന്നലെ സന്ധ്യയോടെ ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കാനായി പതിവിലും കവിഞ്ഞ ജനക്കൂട്ടം എത്തിച്ചേർന്നു.
ഇന്ന് തുലാം ഒന്ന് ആരംഭിക്കുന്നതോടെ ക്ഷേത്രത്തിൽ വിവാഹ സംഘങ്ങളുടെയും തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു അവധി ദിനങ്ങൾ കൂടി ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.
ഇതിനിടയിൽ, ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിൽ പുതിയതായി സജ്ജീകരിച്ച ഡിഷ് വാഷ് മെഷീൻ്റെ സമർപ്പണം ഇന്ന് രാവിലെ നടക്കും. ഗണേഷ് എന്ന ഭക്തൻ വഴിപാടായി നൽകിയ 2000 സ്റ്റീൽ പ്ലേറ്റുകൾ കഴുകുന്നതിനായുള്ള ഈ യന്ത്രത്തിന്റെ സമർപ്പണച്ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

