തിരുവനന്തപുരം നഗരത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടുത്തമുണ്ടായി. കെട്ടിടത്തിന് പിന്നിലായി സ്ഥിതി ചെയ്യുന്ന ഷെഡ്ഡിന്റെ മേൽക്കൂരയ്ക്കാണ് തീപിടിച്ചത്.
സംഭവസമയത്ത് കെട്ടിടത്തിൽ ആൾതാമസം ഉണ്ടായിരുന്നില്ല. ജീവനക്കാർക്കായുള്ള പാചകപ്പുരയായി ഉപയോഗിക്കുന്ന ഷെഡ്ജിനാണ് തീപിടിച്ചത്.
നിലവിൽ തീയണയ്ക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ തുടരുകയാണ്. അറ്റകുറ്റപ്പണികൾ നടന്നു കൊണ്ടിരിക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് കനത്ത പുക ഉയരുന്നുണ്ട്.
മുറികളോട് ചേർന്നു കിടക്കുന്ന ഭാഗത്താണ് ഈ അപകടമുണ്ടായിരിക്കുന്നത്. തീപിടുത്തത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ ഫയർഫോഴ്സ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

