

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല; നാല് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. മാലിന്യ സംസ്കരണകേന്ദ്രത്തിന്റെ പുറകിലായി ഒരു ട്രാന്‍സ്ഫോമറും ഉണ്ട്. അതിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്സ് നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമണിക്കൂറിലധികം നേരമായി തീ പടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ വന്‍തോതില്‍ ബുദ്ധിമുട്ടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാല് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]