ഗ്ലാസ് പ്രതലങ്ങളിൽ കുറഞ്ഞ ഊർജം ഉപയോഗിച്ച് സിങ്ക് ഗാലേറ്റിന്റെ നേർത്ത പാളികൾ നേരിട്ട് രൂപപ്പെടുത്തുന്നതിനുള്ള ഹൈഡ്രോതെർമൽ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത 2 മലയാളി ശാസ്ത്രജ്ഞർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. എടത്വ സ്വദേശിയും എടത്വ സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഗവേഷകയുമായ ഇന്ദു ട്രീസ ജോച്ചൻ, ക്രൈസ്റ്റ് സർവകലാശാലയിലെ ഫിസിക്സ് പ്രഫസർ ഡോ.
ഇ.ഐ.അനില എന്നിവർക്കാണ് ഈ സുപ്രധാന നേട്ടം സ്വന്തമായത്. ഒപ്റ്റോഇലക്ട്രോണിക് ഉപകരണങ്ങൾ, എൽഇഡി ഡിസ്പ്ലേകൾ, അൾട്രാവയലറ്റ് (യുവി) സെൻസറുകൾ, സോളർ സെല്ലുകൾ തുടങ്ങിയവയുടെ പ്രവർത്തനക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ പുതിയ കണ്ടുപിടിത്തം പ്രയോജനപ്പെടുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
കണ്ടുപിടിത്തത്തിന് അർഹയായ ഇന്ദു ട്രീസ ജോച്ചൻ, എടത്വ സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ഡോ.
ജോച്ചൻ ജോസഫിന്റെയും കിടങ്ങറ വെറ്ററിനറി ആശുപത്രി സർജൻ ഡോ. ഇതേൽ ദാസിന്റെയും മകളാണ്.
ഇരിട്ടി വള്ളിത്തോട് മുടയരിഞ്ഞി സ്വദേശിയും ബെംഗളൂരുവിലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിൽ ഏരിയ കൺട്രോളറുമായ അലക്സ് ഏബ്രഹാമാണ് ഭർത്താവ്. മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് റിട്ട.
അസിസ്റ്റന്റ് പ്രഫസർ ഡോ. ഏബ്രഹാം ജോർജിന്റെയും കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ റിട്ട.
അധ്യാപിക മോളി തോമസിന്റെയും മകനാണ് അലക്സ് ഏബ്രഹാം. ഈ നേട്ടം കൈവരിക്കുന്ന ഡോ.
ഇ.ഐ.അനിലയുടെ അഞ്ചാമത്തെ പേറ്റന്റാണിത്. എറണാകുളം ഇടപ്പള്ളി സ്വദേശി ഡോ.
എൻ.സുരേഷാണ് ഭർത്താവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

