ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഒക്ടോബര് 20 വരെ നീട്ടിയതായി എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി. റിയാദ്, ദമാം, ജിദ്ദ എന്നീ പ്രധാനപ്പെട്ട
മൂന്ന് നഗരങ്ങളിലേക്കുള്ള വിമാന സര്വീസുകളാണ് ഇതോടുകൂടി പൂര്ണമായും തടസ്സപ്പെട്ടിരിക്കുന്നത്. അതേസമയം, വിമാന സര്വീസുകൾ തടസ്സപ്പെട്ടതിനെ തുടര്ന്ന് ആശങ്കയിലായ പ്രവാസികള്ക്ക് ആശ്വാസകരമായ അറിയിപ്പുമായി ഇന്ത്യന് എംബസി രംഗത്തെത്തിയിട്ടുണ്ട്.
വിസയുടെ കാലാവധി തീര്ന്ന പ്രവാസികളില് നിന്ന് യാതൊരുവിധ പിഴയും ഈടാക്കില്ലെന്ന് എംബസി അധികൃതര് അറിയിച്ചു. സര്വീസുകള് പൂര്ണ്ണമായും സാധാരണ നിലയിലേക്ക് തിരികെ വരുമ്പോള് ഇവര്ക്ക് യാതൊരു തടസ്സവുമില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന് സാധിക്കുമെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

