തിരുവനന്തപുരം കല്ലമ്പലത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മുത്താന സ്വദേശി ബിനു (29) ആണ് അറസ്റ്റിലായത്. അയൽവാസിയായ സുജിത്ത് (42) ആണ് കൊലപാതകത്തിന് ഇരയായത്.
ഹെൽമെറ്റ് കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവർക്കുമിടയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായത്. തിങ്കളാഴ്ച സുജിത്തിന്റെ ഹെൽമെറ്റ് ബിനു കേടുവരുത്തിയിരുന്നു.
ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിറ്റേന്ന് സുജിത്ത് ബിനുവിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വീടിന്റെ മുറ്റത്തുവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടയിൽ പ്രകോപിതനായ ബിനു വിറക് കഷ്ണം ഉപയോഗിച്ച് സുജിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമണം തുടർന്നതോടെ നാട്ടുകാർ ചേർന്ന് സുജിത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

