നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ കാട്ടാന വീട്ടുുമുറ്റത്തിറങ്ങി ടയർ ഉപയോഗിച്ച് കളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നു. ഗൂഡല്ലൂരിനടുത്തുള്ള മാക്കം മൂലയിലാണ് സംഭവം നടന്നത്.
പ്രദേശത്ത് ഇറങ്ങിയ കാട്ടാന വീടിന്റെ മുറ്റത്തുണ്ടായിരുന്ന പഴയ ടയർ ഉരുട്ടി വീടിനു ചുറ്റും നടക്കുകയായിരുന്നു. തുടർന്ന് ഈ ടയർ കാട്ടാന തന്റെ പിൻകാലുകൊണ്ട് തൊഴിച്ചു മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുറ്റത്ത് മറ്റ് വലിയ നാശനഷ്ടങ്ങൾ ഒന്നും വരുത്താതെയാണ് കാട്ടാനയുടെ ഈ കുസൃതി. സംഭവസമയത്ത് വീട്ടുടമയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു.
സമീപത്തുള്ള മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഈ കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

