ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകന് അഭിജീത് ദിപ്കെക്ക് നേരെ യാത്രക്കാരന്റെ രൂക്ഷമായ പ്രതിഷേധം. ബുധനാഴ്ചയാണ് സംഭവം നടന്നത്.
മഹാരാഷ്ട്രയിൽ നിന്നും തലസ്ഥാനത്ത് എത്തിയ ദിപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് അപരിചിതനായ വ്യക്തി പ്രകോപനപരമായി മുന്നോട്ട് വന്നത്. ‘എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ എന്ന് ഇയാൾ ദിപ്കെയോട് ആവർത്തിച്ചു ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ പ്രകോപനപരമായ ചോദ്യങ്ങളെ പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് അഭിജീത് ദിപ്കെ അവിടെ നിന്നും കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുത്തശ്ശിയുടെ വിയോഗത്തെ തുടർന്ന് സ്വന്തം നാടായ മഹാരാഷ്ട്രയിലേക്ക് പോയിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് വീണ്ടും ഡൽഹിയിൽ തിരിച്ചെത്തിയത്.
ഒക്ടോബർ 10ന് ജന്തർമന്തറിൽ സിജെപി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ വിമാനത്തിനുള്ളിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടയിലാണ് മുത്തശ്ശി മരണപ്പെട്ട
വിവരം അറിയുന്നത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലുള്ളപ്പോഴാണ് അദ്ദേഹം വീട്ടിലേക്ക് യാത്ര തിരിച്ചത്.
തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സിജെപി നേതാക്കളായ അശുതോഷ് റാംക, സൗരവ് ദാസ് എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ദേശീയ പതാക ഉയർത്തുന്നത് രാജ്യത്ത് കുറ്റകരമാണോ എന്ന് ചോദ്യം ഉന്നയിച്ച അദ്ദേഹം, ജന്തർമന്തറിൽ പതാക ഉയർത്തിയതിന്റെ പേരിലാണ് തന്റെ സഹപ്രവർത്തകരെ ജയിലിലടച്ചതെന്നും കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഭരണകാലത്താണ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും, അന്ന് ത്രിവർണ പതാക ഉയർത്തിയ സ്വാതന്ത്ര്യ സമര സേനാനികളെയാണ് ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

