കർണാടകയിലെ ഹാവേരി ജില്ലയിലെ മുഴുവൻ ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റി പുതിയ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന കെപിസിസിയുടെ ‘സ്രജൻ അഭിയാൻ-2’ പദ്ധതിയുടെ ഹാവേരി ജില്ലാ നിരീക്ഷകനായി കെപിസിസി ജനറൽ സെക്രട്ടറി ടി.എം. ഷഹീദ് തെക്കിലിനെ നിയമിച്ചു.
കെപിസിസി നിരീക്ഷകനായ ടി.എം. ഷഹീദ് തെക്കിൽ നിലവിൽ കർണാടക സംസ്ഥാന മിനിമം വേതന ഉപദേശക ബോർഡ് ചെയർമാനായി (ക്യാബിനറ്റ് പദവി) സേവനം അനുഷ്ഠിച്ചു വരികയാണ്.
സുള്യ താലൂക്ക്, ജില്ലാ, സംസ്ഥാന എൻഎസ്യുഐ ജനറൽ സെക്രട്ടറിയായും സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറിയായും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹിരേകേരുർ, കൊടകു ജില്ലയിലെ വിരാജ്പേട്ട്, ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി, ഹാസൻ ജില്ലയിലെ അർക്കൽഗുഡ്, അർസികെരെ എന്നീ നിയമസഭാ മണ്ഡടലങ്ങളുടെ കെപിസിസി ചുമതലക്കാരനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കെപിസിസി കൊടകു ജില്ലാ അംഗത്വ റജിസ്ട്രേഷൻ ചുമതലക്കാരനായും പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ റിട്ടേണിങ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

