വള്ളത്തോൾ നഗർ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കായി എൽഇഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. ജ്യോതി എൻജിനീയറിങ് കോളജ് ഇലക്ട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ സംരംഭം.
വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സ്മിത ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ.
പി.സോജൻ ലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ റവ.
ഡോ. ജോസ് കണ്ണമ്പുഴ, ഇലക്ട്രിക് വിഭാഗം മേധാവി ഡോ.
വി.ഷിജോ, പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ.അനിൽകുമാർ, സിഡിഎസ് ചെയർപഴ്സൻ ടി.വി.ബുഷ്റ, പ്രോഗ്രാം കോഓർഡിനേറ്റർ അനു സണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജ്യോതി എൻജിനീയറിങ് കോളജും വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തും സൊസൈറ്റി ഫോർ എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വള്ളത്തോൾ നഗർ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും ഈ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഊർജ സംരക്ഷണം ഉറപ്പാക്കുക, ഊർജക്ഷമമായ ആധുനിക സാങ്കേതികവിദ്യകളുടെ പ്രചാരണം നടത്തുക, പ്രായോഗിക തലത്തിലുള്ള സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

