വിദ്യാർഥികളിൽ ഗണിതശാസ്ത്രത്തോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര ബിഷപ് മൂർ കോളജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ഗണിത ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ‘മാത്ത്നോവ 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി വരുന്ന ഒക്ടോബർ 16ന് കോളജ് അങ്കണത്തിൽ വെച്ചാണ് നടക്കുന്നത്.
എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് ഈ ഗണിത ഫെസ്റ്റിലെ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാവുന്നതാണ്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
മത്സര ഇനങ്ങൾ:
* മാത്തമാറ്റിക്സ് ക്വിസ്
* മെമ്മറി ഗെയിംസ്
* എസ്കേപ്പ് റൂം (ഗണിത പസിൽസ്)
* കാരിക്കേച്ചർ ഡ്രോയിങ് (പ്രശസ്ത ഗണിത ശാസ്ത്രജ്ഞരുടെ ജ്യോമട്രിക്കൽ കാരിക്കേച്ചർ)
* മാത്ത് ഗെയിംസ്
* സ്പോട്ട് ഡാൻസ്
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനുമായി 8593957196, 8714094257, 9497037377 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

