ഡൽഹിയിൽ സംഘടിപ്പിച്ച ചലോ മാർച്ചിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും നേതാക്കൾക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നന്ദി രേഖപ്പെടുത്തി. ഭരണഘടനയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിൽ ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത സമരങ്ങളായല്ല, മറിച്ച് രാജ്യത്തിന്റെ ഒറ്റക്കെട്ടായ മുന്നേറ്റമായാണ് ഈ പ്രക്ഷോഭത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കളെ ക്രൂരമായി മർദ്ദിച്ച ആർഎസ്എസുകാർ ഭീരുക്കളാണെന്നും, ഇന്ന് സമരമുഖത്ത് അവരെ കണ്ടില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അധികാരത്തിന്റെ ബലമില്ലാതെ നേർക്കുനേർ നിന്ന് പോരാടാനുള്ള ആർജ്ജവം ബിജെപിക്കും ആർഎസ്എസിനും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിഷേധ പരിപാടി വിജയപ്പിക്കാൻ എത്തിയ ഓരോ വ്യക്തിയോടും താൻ നന്ദി അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

