കാസര്‍ഗോഡ്: യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസര്‍ഗോഡ് സ്വദേശിയടക്കം 14 പേരെ സലാലയില്‍ നിന്ന് പിടികൂടി നാട് കടത്തി. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസര്‍ഗോഡ്് സ്വദേശിയടക്കമുള്ളവരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചത്.
വിദ്യാനഗര്‍ സ്റ്റേഷന് പരിധിയിലെ അബ്ദുള്‍ ഹാഷിം എന്ന ഹാഷി(32), ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി, ഇവരുടെ കുടുംബത്തില്‍ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് തിരിച്ചയച്ചത്. ഹാഷിയുടെ വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്. തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് നേരത്തെ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]