തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണത്തെ തുടർന്ന്, എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്തു. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. തൃശൂർ ജില്ലാ സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് സന്നിഹിതരാണ്.
കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുവാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.
2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയായിരുന്നു മൃതദേഹം മറവ് ചെയ്തിരുന്നത്.
എന്നാൽ, ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിന മരണപ്പെടുകയുണ്ടായി. ഭർത്താവ് മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരിച്ചത് എന്ന്ാരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുവാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ പ്രതി ഇബ്രാഹിമിനെതിരെയും, ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

