മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുൻ കമാൻഡോയും സംവിധായകനുമായ മേജർ രവി. ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒരൊറ്റ കോൺഗ്രസ് നേതാവ് പോലും അടുത്തില്ലാതിരുന്നത് വലിയ സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിനകത്തുതന്നെയുള്ള പ്രമുഖർ ഉൾപ്പെട്ട വലിയൊരു ഗൂഡാലോചന ഇതിന് പിന്നിൽ നടന്നിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാൻ നിയോഗിച്ച പ്രത്യേക കമാൻഡോ സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് മേജർ രവിയായിരുന്നു. ഒരു മാധ്യമത്തിന്റെ പോഡ്കാസ്റ്റ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

