ബോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3 (ദൃശ്യം ദ കൺക്ലൂഷൻ). മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തതോടെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ഉയരുന്നത്.
മേക്കിംഗിലെ മികവും അവിസ്മരണീയമായ അഭിനയമുഹൂർത്തങ്ങളും കൊണ്ട് ചിത്രം ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. സിനിമയുടെ ക്ലൈമാക്സ് ഭാഗം വളരെ മികച്ച രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് പൊതുവായ വിലയിരുത്തൽ.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 480 കോടി രൂപയാണ് ചിത്രം ഇതിനകം സ്വന്തമാക്കിയത്. പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകി.
അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത് “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
“പെർഫക്ട് മൂവി. മലയാളത്തെക്കാൾ അതി ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്.
ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം.
ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു” എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.
മറ്റൊരു പ്രതികരണം ഇങ്ങനെയായിരുന്നു: “തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്. മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്”.
ഇതിനു പുറമെ നടൻ ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. നേരത്തെ സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നത് പോലെ, മലയാളം ഒറിജിനലിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസൃതമായി തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ ഗുണകരമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിഷേക് പഥക് ആണ് ചിത്രത്തിന്റെ സംവിധായകൻ.
അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

