യുവതലമുറയെ ലഹരിവിപത്തിൽനിന്നു മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ജെസിഐ കോട്ടയം സംഘടിപ്പിച്ച ‘റബർ സിറ്റി റൺ മാരത്തൺ–2026’ കൂട്ടയോട്ടം ശ്രദ്ധേയമായി. ജില്ലയിൽ ആദ്യമായി അരങ്ങേറിയ 42.2 കിലോമീറ്റർ ഫുൾ മാരത്തൺ നഗരത്തിന്റെ കായികചരിത്രത്തിലെ സുപ്രധാന ഏടായി മാറി.
‘ജീവൻ വേണേൽ ഓടിക്കോ…’ എന്ന ശക്തമായ മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിയുമായി കൈകോർത്താണ് ഈ ബൃഹദ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്ക് ആരംഭിച്ച കൂട്ടയോട്ടത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള നൂറുകണക്കിന് കായികപ്രേമികൾ പങ്കെടുത്തു.
വിവിധ പ്രായപരിധിയിലുള്ളവർക്കായി 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, കൂടാതെ 3 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. ചടങ്ങിന്റെ ഭാഗമായി നടന്ന വിവിധ വിഭാഗങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.
മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, വി.എൻ.വാസവൻ, റബർ ബോർഡ് ചെയർമാൻ എൻ.ഹരി, നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ, ജെസിഐ ഇന്ത്യ ദേശീയ അധ്യക്ഷൻ എസ്.രവിശങ്കർ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരാകുകയും മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

