കോട്ടയം ജില്ലയിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മണ്ണയ്ക്കനാട് തുരുത്തിക്കാട് സ്വദേശി രാജേഷ് (42) ആണ് മരിച്ചത്.
കളത്തൂർ സ്കൂളിന് സമീപം ആയിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
എംസി റോഡിൽ പകലോ മറ്റം പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിലേക്ക് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

