ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സിജെപി വ്യക്തമാക്കി. ദേശീയ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചിടലിനെയും, സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെയും സിജെപിയും ഇടതു വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തമായി ശക്തമായി അപലപിച്ചു.
ഡല്‍ഹി പോലീസിന്റെ നയങ്ങള്‍ക്കെതിരെ സിജെപി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളുടെ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. പ്രധാന നേതാക്കളിലൊരാളായ അഭിജിത്ത് ദീപ്കെ ഉള്‍പ്പെടെയുള്ളവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പോലും കുടുംബാംഗങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അറിയാന്‍ സാധിക്കുന്നില്ലെന്ന് സിജെപി കുറ്റപ്പെടുത്തി.
പ്രക്ഷോഭകരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ഡല്‍ഹിയില്‍ നിലവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അവര്‍ ആരോപിച്ചു. പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുത്താലും അവരുടെ അസാന്നിധ്യത്തില്‍ സമരം തുടരുമെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും കവര്‍ന്നെടുക്കപ്പെടുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവര്‍ത്തകരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ് ചുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജന്തര്‍മന്തറിലേക്ക് കോക്ക്റോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ച മാര്‍ച്ചാണ് ഇന്ന് രാവിലെ ഡല്‍ഹി പോലീസ് തടഞ്ഞത്.
മാര്‍ച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാന്‍ക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍ നിന്നും നാടകീയമായ രീതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ നടപടിക്കെതിരെ സിജെപി ഇതിനോടകം കോടതിയെ സമീപിച്ചിട്ടുണ്ട്.
ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയ മൂവായിരത്തിലധികം വരുന്ന പ്രതിഷേധക്കാരെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

