ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, സമരമുഖത്തുള്ള രാജ്യത്തെ യുവജനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണാധികാരികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ കഴിഞ്ഞ പത്ത വർഷത്തിലേറെയായി താൻ പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. “പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനും എതിരെ ദശാബ്ദത്തിലേറെയായി ഞാൻ പോരാട്ടം നടത്തുന്നു.
കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഭീരുത്വമാണ് ഇവരുടെ സ്വഭാവം.
നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് വില്ലന്മാർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആ ഇടങ്ങൾ നമ്മൾ അടച്ചുകൊണ്ടിരിക്കയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.” എത്രത്തോളം പൊലീസിനെ വിന്യവിച്ചാലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“എല്ലാ പൊലീസുകാരെയും വിളിച്ച് എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. എന്നാലും ഞങ്ങൾ പിന്നോട്ട് പോകില്ല.
എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂവെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. ഭരണഘടനയെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകും.
നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരേയും ഈ ഭരണകൂടത്തേയും പരാജയപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.” യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

