ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫെഡറേഷൻ സസ്പെന്‍ഡ് ചെയ്തു. ടീം ക്യാമ്പില്‍ നിന്ന് അനുവാദമില്ലാതെ ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട
അച്ചടക്ക ലംഘനത്തെ തുടർന്നാണ് ഈ കടുത്ത നടപടി. സസ്പെന്‍ഷന്റെ കാലാവധി ഒന്നു മുതല്‍ ആറുമാസം വരെയായിരിക്കുമെന്നാണ് വിവരം.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഡിസിപ്ലിനറി കൗൺസിൽ ഉടന്‍ സ്വീകരിക്കും. സസ്പെന്ഷന് ഒരു മാസത്തിലേറെ നീളുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മാസം ഡെന്മാര്ക്കിനും വെയില്‍സിനുമെതിരെ നടക്കാനിരിക്കുന്ന ‘നേഷന്‍സ് ലീഗ്’ മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല.
എങ്കിലും, ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള സസ്പെന്‍ഷനാണ് ലഭിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോര്ച്ചുലഗിന്റെ ഇതിഹാസ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിനെച്ചൊല്ലി വലിയ ചര്‍ച്ചകളും തര്‍ക്കങ്ങളും നിലനിന്നിരുന്നു.
എത്ര വലിയ താരമായാലും ടീമിന്റെ അച്ചടക്കമാണ് പ്രധാനമെന്ന കര്‍ശന നിലപാടിലാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്നാണ് റൊണാള്‍ഡോ ഇറങ്ങിപ്പോയത്.
എന്നാല്‍, അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ക്യാമ്പില്‍ നിന്ന് പിന്മാറിയ താരം ദേശീയ ടീമിലേക്ക് തിരികെ വരുമോ എന്നതിനെക്കുറിച്ചും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

