ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്ക് ആദരവ് നൽകി. ചടങ്ങിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.
റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകയും അഭിമാനകരവുമാണെന്നു അദ്ദേഹം വ്യക്തമാക്കി.
പാലാ ഡിവൈഎസ്പി ടി.എം.വർഗീസ് ചട്രിന്റെ ഉദ്ഘാടനവും ജീവനക്കാർക്കുള്ള ആദരവും നിർവ്വഹിച്ചു. തുടർന്ന്, രക്തദാനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ ഉൾപ്പെടുത്തി ‘എം.എസ്.എം ബ്ലഡ് ഡോണേഴ്സ് സോൺ’ എന്ന വാട്സ്അപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും ഡിവൈ.എസ്പി നിർവഹിച്ചു.
കൃത്യമായ ഇടവേളകളിൽ അഞ്ചു തവണയിൽ കൂടുതൽ രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് ചടങ്ങിൽ അനുമോദിച്ചത്. ചടങ്ങിൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു മുഖ്യസന്ദേശം നൽകി.
പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ ജീസ്മോൻ ബേബി, ഹ്യൂമൻ റിസോഴ്സസ് അസി.മാനേജർ മാഗി മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

