മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും സാധിക്കാത്തത്രയും കാര്യങ്ങള്‍ കേവലം നാലു മാസം കൊണ്ട് വി.ഡി. സതീശൻ സർക്കാരിനു ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ.പി.
അനില്‍കുമാർ. വിമര്‍ശനങ്ങള്‍ ജനാധിപത്യപരമായി സ്വാഭാവികമാണെങ്കിലും, പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യേണ്ട
കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ വലിച്ചിഴക്കുന്നത് അഭികാമ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാംഗത്വത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെക്കുറിച്ചും കെ.സി.
വേണുഗോപാൽ ഉള്‍പ്പെടെയുള്ളവരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും മന്ത്രി മനസ്സ് തുറന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഇന്നത്തെ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷത്തെ വണ്ടൂര്‍ ബന്ധവും രാഷ്ട്രീയ വഴികളും 2001-ല്‍ കൈപിടിച്ച വണ്ടൂര്‍ മണ്ഡലം കാല് നൂറ്റാണ്ടിനിപ്പുറം 47,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തന്നെ ചേര്‍ത്തുനിര്‍ത്തിയത്. ബോധപൂര്‍വമായ യാതൊരു മാജിക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ജനങ്ങളോടുള്ള തുറന്ന സമീപനവും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും ഒപ്പം നില്ക്കാനുമുള്ള സന്നദ്ധതയുമാണ് ഈ വിജയത്തിന് കാരണം. മണ്ഡലത്തെ ഒരു പ്രധാന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനും സാധിച്ചിട്ടുണ്ട്.
കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ച അനില്‍കുമാർ, 1984-ല്‍ കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായും പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2004-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയാകുന്നത്.
തുടര്‍ന്ന് 2011-16 കാലയളവിലും മന്ത്രിയായിരുന്ന അദ്ദേഹം, സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് കലാമണ്ഡലത്തെ കല്പിത സര്‍വകലാശാലയാക്കി മാറ്റിയത്. റവന്യൂ വകുപ്പിന്റെ നൂറുദിന കര്‍മ്മപദ്ധതിയും അനുഭവങ്ങളും പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് നടത്തിയപ്പോള്‍ ജനങ്ങളുമായി ഏറ്റവും അടുത്ത് നില്ക്കുന്ന റവന്യൂ വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
വകുപ്പിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമി തരംമാറ്റത്തിനായി കെട്ടിക്കിടന്നിരുന്ന രണ്ടര ലക്ഷത്തോളം അപേക്ഷകളിൽ നിന്ന് നിശ്ചയിച്ച ലക്ഷ്യവും കടന്ന് 50,000-ത്തോളം അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കാന്‍ കഴിഞ്ഞു.
പതിനായിരത്തോളം പട്ടയങ്ങളും വിതരണം ചെയ്തു. കോഴിക്കോട് പട്ടയമേള കഴിഞ്ഞ് മടങ്ങവേ, 1975-ല്‍ അപേക്ഷ നല്കി 50 വര്‍ഷത്തിന് ശേഷം പട്ടയം ലഭിച്ച 75 വയസ്സിനു മേല്‍ പ്രായമുള്ള ദമ്പതികളെ കണ്ടുമുട്ടിയത് ഹൃദയസ്പര്‍ശിയായ അനുഭവമായി അദ്ദേഹം പങ്കുവെച്ചു.
സിസ്റ്റത്തിലെ കാലതാമസം കാരണം ഇത്തരം കാര്യങ്ങള്‍ ഇനിയും നീണ്ടുപോകാന്‍ അനുവദിക്കില്ലെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട
മനുഷ്യ-വന്യജീവി സംഘര്‍ഷ വിഷയത്തില്‍, ഷിബു ബേബി ജോൺ നേതൃത്വം നല്കുന്ന വനംവകുപ്പിന്റെ ഭാഗത്തുനിന്നും വളരെ പോസിറ്റീവായ സമീപനമാണ് ഇത്തവണ ഉണ്ടാകുന്നതെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ നിലപാടുകളും വ്യക്തിബന്ധങ്ങളും തൊണ്ണൂറുകളിലെ കടുത്ത ഗ്രൂപ്പ് പോരാട്ടങ്ങളുടെ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍, കോണ്‍ഗ്രസില്‍ ഇന്നുള്ളത് അതിന്റെ പത്തു ശതമാനം പോലുമില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.
കെ.സി. വേണുഗോപാല്‍, മുഖ്യമന്ത്രി വി.ഡി.
സതീശൻ എന്നിവരുമായി ദീര്‍ഘകാലമായുള്ള സൗഹൃദവും രാഷ്ട്രീയ യാത്രയും തുടരുന്നുണ്ടെന്നും, ഇതിനെ മറ്റു രീതികളിൽ വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെൻ സെഡ് തലമുറയിലെ യുവ നേതാക്കളായ ഷാഫി പറമ്പിൽ, റോജി എം.
ജോണ്‍, അന്‍വര്‍ സാദത്ത്, ജനീഷ്, അഭിജിത്ത് എന്നിവരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നതിനാല്‍ പുതിയ തലമുറയുമായുള്ള വിടവ് അനുഭവപ്പെടാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

