പുതുച്ചേരിയിൽ പുരോഗമിക്കുന്ന ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക രണ്ടാം ഏകദിനത്തിൽ വിജയത്തിനായി ഇന്ത്യ എ ടീമിന് മുന്നിലുള്ളത് 276 റണ്‍സ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 276 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഓസീസ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത് 67 റണ്‍സ് എടുത്ത സാം കോണ്‍സ്റ്റാസ്, 58 റണ്‍സ് നേടിയ ജോഷ് ഫിലിപ്പെ എന്നിവരാണ്. കൂടാതെ നാതാന് മക്സ്വീനി (32), മിച്ചല്‍ ഓവന് (25), ലാച്ലന് ഷോ (25) എന്നിവരും ഭേദപ്പെട്ട
സംഭാവന നൽകി. ഇന്ത്യക്കായി പന്തെറിഞ്ഞ അര്‍ഷദ് ഖാന് മൂന്ന് വിക്കറ്റും യാഷ് താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 10 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിൽ 32 റണ്‍സ് എന്ന നിലയിലാണ്.
അഞ്ചാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റത്. ഒരു റണ്‍ മാത്രമെടുത്ത ദേവ്ദത്ത് പടിക്കലിനെ സ്പെന്‍സര്‍ ജോണ്സണ് പുറത്താക്കുകയായിരുന്നു.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദിനും ക്രീസിൽ നിലയുറപ്പിക്കാനായില്ല. മൂന്ന് ഫോറുകളോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ 12 റൺസ് എടുത്ത താരത്തെ റിലെ മെരേഡിത്ത് മടക്കി.
13 റണ്‍സെടുത്ത സായ് സുദര്‍ശനും പെട്ടെന്ന് പുറത്തായി. ബെന്‍ ഡ്വാര്ഷിസിനാണ് സായ് സുദർശന്റെ വിക്കറ്റ് ലഭിച്ചത്.
നിലവിൽ രജത് പടിധാര്‍ (4), കുമാര്‍ കുശാഗ്ര (2) എന്നിവരാണ് ക്രീസിൽ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

