വർഷത്തിലൊരിക്കലുള്ള വീട് വൃത്തിയാക്കൽ ജോലികൾ പലപ്പോഴും വലിയൊരു ഭാരമായി തോന്നാറുണ്ട്. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പ്രക്രിയ വളരെ ലളിതമാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദൈനംദിന ജീവിതത്തിൽ വസ്തുക്കൾ എക്കിവെച്ച സ്ഥലം മറന്നുപോകുന്ന ശീലമുള്ളവർക്ക് ഏറെ സഹായകരമാകുന്നതാണ് ഗൂഗിളിന്റെ പുതിയ സാങ്കേതിക സംവിധാനങ്ങൾ. ബ്ലൂടൂത്ത് ട്രാക്കറുകൾ താക്കോലുകൾക്കും ബാഗുകൾക്കും മറ്റും ഉപയോഗപ്രദമാണെങ്കിലും, എല്ലാ വീട്ടുപകരണങ്ങളും ആ മാർഗ്ഗം വഴി കണ്ടെത്താൻ സാധിക്കില്ല.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ഗൂഗിളിന്റെ ഫൈൻ ഹബ് (Find Hub) ഫീച്ചറും ജെമിനി (Gemini) ആപ്പും സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ മാർഗ്ഗം രംഗത്തെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട
രേഖകളും മറ്റ് വീട്ടുപകരണങ്ങളും എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. സാധനങ്ങൾ എവിടെയാണ് സൂക്ഷിച്ചതെന്ന് പെട്ടെന്ന് ഓർമ്മവരാത്തവർക്ക് ഈ സംവിധാനം വലിയ ആശ്വാസമാണ്.
പാസ്പോർട്ട്, നികുതി രേഖകൾ, ജനന സർട്ടിഫിക്കറ്റുകൾ, വീടിന്റെയും കാറിന്റെയും അധിക താക്കോലുകൾ, അളവുകോൽ തുടങ്ങിയവ എവിടെയാണ് വെച്ചതെന്ന് കൃത്യമായി ഓർമ്മവെക്കാൻ ഇത് ഉപയോഗിക്കാം. സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തിന്റെ ഫോട്ടോ കൂടി ഇതിൽ ചേർക്കാനുള്ള സൗകര്യമുണ്ട്.
ഭാവിയിൽ മാസങ്ങൾക്ക് ശേഷം ഈ വസ്തുക്കൾ ആവശ്യമായി വരുമ്പോൾ ഈ ഫോട്ടോകൾ ഏറെ ഉപകാരപ്പെടും. ഗൂഗിൾ ജെമിനിയും ഫൈൻ ഹബ്ബും ഒരുമിച്ച് ഉപയോഗിക്കുന്ന വിധം ഫീച്ചറിലെ പുതിയ ‘റിമെംബേർഡ്’ (Remembered) ടാബ് വസ്തുക്കൾ കൂടുതൽ കൃത്യതയോടെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു.
ഇതിനായി ആൻഡ്രോയിഡ് 16 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ജെമിനി, ഫൈൻ ഹബ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും ഒരേ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും വേണം. ജെമിനി വോയ്സ് ഫീച്ചർ ഉപയോഗിച്ച് വസ്തുവിന്റെ പേര്, സൂക്ഷിച്ചിരിക്കുന്ന സ്ഥലം, മറ്റ് വിവരങ്ങൾ എന്നിവ നൽകാം.
“Remember in Find Hub I’ve stored my passport in the bedroom cupboard. Attach the image as well for future reference” എന്ന രീതിയിൽ വോയ്സ് നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.
ചിത്രങ്ങൾ കൂടി അറ്റാച്ച് ചെയ്ത് സെൻഡ് ചെയ്താൽ ജെമിനി ബാക്കി കാര്യങ്ങൾ ചെയ്യും. പിന്നീട് “Where did I put my passport?” എന്ന് ചോദിച്ചാൽ ഫോട്ടോ സഹിതം കൃത്യമായ വിവരം ലഭ്യമാകും.
ബ്ലൂടൂത്ത് ട്രാക്കർ ഘടിപ്പിക്കാൻ കഴിയാത്ത രേഖകൾ, സീസണൽ വസ്തുക്കൾ, മറ്റ് ടൂളുകൾ എന്നിവയ്ക്കെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം. എന്നാൽ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെങ്കിൽ ഈ വിവരങ്ങൾ ഉപയോക്താവ് തന്നെ മാറ്റി നൽകേണ്ടതുണ്ട്.
എങ്കിലും, വാർഷിക ക്ലീനിംഗ് ജോലികൾ വേഗത്തിലാക്കാൻ ഈ ആധുനിക സാങ്കേതികവിദ്യ വലിയതോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

