ജറൂസലം– ഇസ്രായില്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തെക്കന്‍, മധ്യ ഇസ്രായിലിലുടനീളം ഫലസ്തീനി റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഇസ്രായിലികളോട് അവരുടെ വീടുകളിലെയും അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളിലെയും ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം താമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഗാസയ്ക്ക് സമീപമുള്ള താമസക്കാര്‍ അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്ന് സൈന്യം പറഞ്ഞു.
ഇസ്രായിലിലേക്ക് നുഴഞ്ഞുകയറാനുള്ള ഫലസ്തീന് പോരാളികളുടെ ശ്രമം ഗാസയിലെ ഫലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
2023 October 7
International
Israel
war
gaza
hamas
title_en:
Netanyahu says Israel is ‘at war and it will win’
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]