കാഞ്ഞിരപ്പള്ളി റവന്യു ജില്ലാ സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മത്സരങ്ങളിൽ പ്രായപരിധി ലംഘിച്ച് കുട്ടികൾ പങ്കെടുക്കുന്നുണ്ടെന്ന ഗുരുതരമായ ആക്ഷേപത്തെ തുടർന്ന് കോളജിന് സമീപം രക്ഷിതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചു.
രാവിലെ നടന്ന ജൂനിയർ, സീനിയർ വിഭാഗം 100 മീറ്റർ ഓട്ട മത്സരങ്ങളിൽ പങ്കെടുത്തവരാണ് ചട്ടങ്ങൾ മറികടന്നതായി ആരോപിക്കപ്പെടുന്നത്.
ചില സ്കൂളുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ യാതൊരുവിധ പ്രായപരിധിയുമില്ലാതെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചുവെന്നാണ് പ്രധാന പരാതി. ഇതുസംബന്ധിച്ച് വിദ്യാർഥികൾ നേരിട്ടെത്തി ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ മുൻപാകെ പരാതി ബോധിപ്പിച്ചു.
വിഷയത്തിൽ കർശനമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

