മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അരങ്ങേറും. രാവിലെ ചേരുന്ന മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷമാകും സമരപരിപാടികളുടെ അന്തിമ രൂപം തീരുമാനിക്കുക.
മുൻ ദിവസങ്ങളിൽ വിട്ടുനിന്ന സമാജ്വാദി പാർട്ടിയും ഇന്നത്തെ പ്രതിഷേധത്തിൽ പങ്കാളികളാകും. കഴിഞ്ഞ ദിവസം നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ദില്ലി പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടിയുണ്ടായ പശ്ചാത്തലത്തിൽ, കോൺഗ്രസ് പാർട്ടി ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനമായി ആചരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. അതേസമയം, ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരത്തിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കേരളത്തിലും ഇന്നും വ്യാപക പ്രതിഷേധ സാധ്യത നിലനിൽക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

